മലരമ്പൻ തഴുകുന്ന കിളിമകളെ
തഴുകുമ്പോൾ തളിർ മെയ്യിൽ കുളിരല്ലേ
മലരമ്പൻ തഴുകുന്ന കിളിമകളെ
തഴുകുമ്പോൾ തളിർ മെയ്യിൽ കുളിരല്ലേ
കുളിരല പൂമഞ്ഞായ് പടരുകയായ്
അതിലൊരു തിങ്കൾപ്പൂ വിരിയുകയായ്
കനക പരാഗങ്ങൾ പൊഴിയുകയായ്
അതിലൊരു സ്വപ്നത്തിൻ കളമെഴുതാം
ദേവതയായതിൽ നീ നടമാടും
മലരമ്പൻ തഴുകുന്ന കിളിമകളെ
തഴുകുമ്പോൾ തളിർ മെയ്യിൽ കുളിരല്ലേ