menu-iconlogo
logo

Thamburu kulir choodiyo Full

logo
歌詞
തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

താമര തന്‍ തണ്ടു പോല്‍

കോമളമാം പാണികള്‍...

തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

ചന്ദന സുഗന്ധികള്‍

ജമന്തികള്‍ വിടര്‍ന്നുവോ ?

മന്ദിരാങ്കണത്തില്‍ നിന്‍റെ

മഞ്ജുഗീതം കേള്‍ക്കവേ...

കാട്ടുമുളം തണ്ടിലൂതും

കാറ്റുപോലണഞ്ഞ നിന്‍...

പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു

പാടി നിന്നു ഞാന്‍...

പൂത്തു നീളേ താഴ്വാരം പൂത്തു നീലാകാശം...

തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

പൂവു പെറ്റൊരുണ്ണിയാ

തേന്മാവിലാടും വേളയില്‍...

പൂവൊരോര്‍മ്മ മാത്രമായ്

താരാട്ടും തെന്നല്‍ തേങ്ങിയോ

തൈക്കുളിരില്‍ പൂ വിരിഞ്ഞു

പൊങ്കലും പൊന്നോണവും...

കൈക്കുടന്ന നീട്ടി നിന്‍റെ

ഗാനതീര്‍ത്ഥമൊന്നിനായ്...

കണ്ണീര്‍പ്പാടം നീന്തുമ്പോള്‍

വന്നീല നീ കൂടെ...!

തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

താമര തന്‍ തണ്ടു പോല്‍

കോമളമാം പാണികള്‍...

തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

തംബുരു കുളിര്‍ ചൂടിയോ

തളിരംഗുലി തൊടുമ്പോള്‍...

Thamburu kulir choodiyo Full K J Yesudas/K S Chithra - 歌詞和翻唱