തിരനുരയും ചുരുൾമുടിയിൽ സാഗര സൗന്ദര്യം
തിരിതെളിയും മണിമിഴിയിൽ സുരഭില സൂര്യകണം
കവിളുകളോ കളഭമയം കാഞ്ചന രേണുമയം
ലോലലോലമാണു നിന്റെ അധരം
തിരനുരയും ചുരുൾമുടിയിൽ സാഗര സൗന്ദര്യം .
വെണ്ണിലാവിന്റെ വെണ്ണതോൽക്കുന്ന
പൊൻകിനാവാണു നീ ...
ചന്ദ്രകാന്തങ്ങൾ മിന്നിനിൽക്കുന്ന
ചൈത്ര രാവാണു നീ
വെണ്ണിലാവിന്റെ വെണ്ണതോൽക്കുന്ന
പൊൻകിനാവാണു നീ ...
ചന്ദ്രകാന്തങ്ങൾ മിന്നിനിൽക്കുന്ന
ചൈത്ര രാവാണു നീ
മരോത്സവത്തിൻ മന്ദ്രകേളീ മന്ദിരത്തിങ്കൽ
മഴത്തുള്ളി പൊഴിക്കുന്ന
മുകിൽപക്ഷിയുടെ നടനം
തിരനുരയും ചുരുൾമുടിയിൽ സാഗര സൗന്ദര്യം
തിരിതെളിയും മണിമിഴിയിൽ സുരഭില സൂര്യകണം