menu-iconlogo
huatong
huatong
avatar

Puthumazhayayi Vannu Nee

K S Chitrahuatong
qbee288huatong
歌詞
作品
ആകാശഗംഗ

ഓ... ഓ... ഓ...ഓ...

ഓ...ഓ...ഓ...ഓ.....

വരികൾ എസ്. രമേശൻ നായർ

സംഗീതം ബേണി ഇഗ്‌നേഷ്യസ്

പാടിയത് യേശുദാസ്

പുതുമഴയായി വന്നു നീ

പുളകം കൊണ്ടു പൊതിഞ്ഞു നീ

ഒരേ മനസ്സായി നാം

ഉടലറിയാതെ ഉയിരറിയാതെ

അണയൂ നീയെൻ ജീവനായ്

വരൂ നിശാഗീതമായ്

പുതുമഴയായി വന്നു നീ

പുളകം കൊണ്ടു പൊതിഞ്ഞു നീ

ഒരേ മനസ്സായി നാം

ഉടലറിയാതെ ഉയിരറിയാതെ

അണയൂ നീയെൻ ജീവനായ്

വരൂ നിശാഗീതമായ്

തിരി താഴുമ്പോൾ മിഴിയിടയുമ്പോൾ

മൊഴികൾ ഉതിർന്നുവോ

മണിത്താരങ്ങൾ കൺചിമ്മിയോ

തിരി താഴുമ്പോൾ മിഴിയിടയുമ്പോൾ

മൊഴികൾ ഉതിർന്നുവോ

മണിത്താരങ്ങൾ കൺചിമ്മിയോ

തരിവള കൊഞ്ചും കുയിൽമധുരങ്ങൾ

തരളിത സംഗീതമായ്

ഓ... ഓ... ഓ....

ഈ ജന്മം തികയില്ലെന്നോമലേ...

പുതുമഴയായി വന്നു നീ

പുളകം കൊണ്ടു പൊതിഞ്ഞു നീ

ഒരു താഴ്‌വാരം അതിൽ നീ മാത്രം

അരികിൽ സുധാരസം

ശ്രുതി മീട്ടുന്ന മൺവീണയും

ഒരു താഴ്‌വാരം അതിൽ നീ മാത്രം

അരികിൽ സുധാരസം

ശ്രുതി മീട്ടുന്ന മൺവീണയും

പനിനീർ ചൊരിയും കനകനിലാവിൽ

പതിവായ് നീ പാടുമോ

ഓ... ഓ... ഓ...

ഈ ജന്മം സ്വർഗീയമല്ലയോ

പുതുമഴയായി വന്നു നീ

പുളകം കൊണ്ടു പൊതിഞ്ഞു നീ

ഒരേ മനസ്സായി നാം

ഉടലറിയാതെ ഉയിരറിയാതെ

അണയൂ നീയെൻ ജീവനായ്

വരൂ നിശാഗീതമായ്

വരൂ നിശാഗീതമായ്

更多K S Chitra熱歌

查看全部logo

猜你喜歡