menu-iconlogo
huatong
huatong
kj-yesudassujatha-dwadasiyil-mani-deepika-cover-image

Dwadasiyil Mani Deepika

KJ yesudas/Sujathahuatong
nate3602003huatong
歌詞
作品
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞൂ

മാനസമേ ഇനി പാടൂ....

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞൂ..

മാനസമേ ഇനി പാടൂ....

പാരാകേ ഹരി ചന്ദന മഴയില്‍

ശ്രീയേന്തും ശുഭ നന്ദന വനിതന്‍

സംഗീതം...

ആ....ആ....ആ.....

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞൂ..

മാനസമേ ഇനി പാ..ടൂ....

വാ..ര്‍കുഴലീ.. നീര്‍ കണങ്ങള്‍..

മെല്ലെ മെല്ലെ മുത്തു മാല ചാര്‍ത്തുകയാ..

ആ..ശകളിൽ തേനലയാ..യ്

തുള്ളി തുള്ളി എന്റെയുള്ളും പാടുകയാ..യ്

കലാലോലം കണ്ണുകള്‍...

കളിച്ചിന്തായ് കല്പനാ....

നറുംതേനോ നിന്‍ സ്വരം..

നിലാപ്പൂവോ നിന്‍ മനം..

മിഴിക്കോണില്‍ അഞ്ജനം

മൊഴിപ്പൂവില്‍ സാന്ത്വനം

കിനാവാകും മഞ്ചലില്‍

വരൂ നീയെന്‍ ജീവനില്‍..

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞൂ..

മാനസമേ ഇനി പാ..ടൂ.....

മഞ്ഞണിയും മല്ലികയോ..

മിന്നി മിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്..

മാ..രിയിലും മാര താ..പം

തെന്നി തെന്നി തെന്നല്‍തന്നൂ പൂ..ങ്കുളിര്

ദിവാസ്വപ്നം കണ്ടതോ..

നിശാഗന്ധി പൂത്തതോ..

വിരുന്നേകാന്‍ മന്മഥന്‍

മഴക്കാറ്റായ് വന്നതോ..

നനഞ്ഞല്ലോ കുങ്കുമം..

കുയില്‍ പാട്ടില്‍ പഞ്ചമം

വരും ജന്മം കൂടിയും

ഇതേ രാഗം പാടണം

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞൂ..

മാ..നസമേ ഇനി പാടൂ........

പാരാകേ ഹരി ചന്ദന മഴയില്‍

ശ്രീയേന്തും ശുഭ നന്ദന വനിതന്‍

സംഗീതം... ആ ...ആ...ആ...

更多KJ yesudas/Sujatha熱歌

查看全部logo

猜你喜歡