menu-iconlogo
huatong
huatong
avatar

നീയുറങ്ങിയോ നിലാവേ

KJ yesudashuatong
silentoebellhuatong
歌詞
作品
നീയുറങ്ങിയോ നിലാവേ

മഴനിലാവേ

പെയ്തിറങ്ങി വാ തുളുമ്പും

മിഴി തലോടാന്‍

ഒരു താരാട്ടിന്‍ തണലായ്‌ മാറാം

നറുവെണ്‍തൂവല്‍

തളിരാല്‍ മൂടാം

ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍

ഇടറും കിളിയുറങ്ങ്

നീയുറങ്ങിയോ നിലാവേ

മനസ്സിനുള്ളിലെങ്ങോ മിന്നി തെന്നും

മയില്‍‌പ്പീലിപ്പൂവാടിയോ..

തണലില്‍ ഇളവേല്ക്കും ഉള്ളിന്നുള്ളില്‍

ചെറുമുള്ളുകള്‍ കൊണ്ടുവോ

നീ വിതുമ്പിയെന്നാല്‍ പിടയുന്ന

തെന്റെ കരളല്ലയോ

ഓണക്കാറ്റായ് തഴുകിടാം

ഓമല്‍പ്പാട്ടായ് ഒഴുകിടാം

ഉരുകാതുതിരാതുറങ്ങാന്‍

മലര്‍ മകളെ.. വായോ

നീയുറങ്ങിയോ നിലാവേ

മഴനിലാവേ

പെയ്തിറങ്ങി വാ തുളുമ്പും..

മിഴി തലോടാൻ

എന്റെ പ്രൊഫൈലിൽ ലഭ്യമാണ്

കുരുന്നു ചിറകോടെ..

കൊഞ്ചിത്തുള്ളും..

കുളിർമഞ്ഞു നീർത്തുമ്പികൾ..

അരിയ തിരിനാളം..

ദൂരെ കണ്ടാൽ..

പുതു പൂവുപോൽ പുൽകുമോ..

വേനലാണ് ദൂരേ..

വെറുതെ പറന്നു മറയല്ലേ നീ..

വാടിപ്പോകും കനവുകൾ..

നീറിപ്പൊള്ളും ചിറകുകൾ..

മനസ്സിൻ മടിയിൽ

മയങ്ങാൻ കിളിമകളേ..

വായോ..

നീയുറങ്ങിയോ നിലാവേ..

മഴനിലാവേ..

പെയ്തിറങ്ങി വാ തുളുമ്പും

മിഴിതലോടാൻ..

ഒരു താരാട്ടിൻ

തണലായി മാറാം..

നറു വെൺതൂവൽ

തളിരാൽ മൂടാം..

ഇടനെഞ്ചിൽ കൂട്ടും

കാണാക്കൂട്ടിൽ

ഇടറും കിളിയുറങ്ങ്..

നീയുറങ്ങിയോ നിലാവേ..

മഴനിലാവേ..

പെയ്തിറങ്ങി വാ തുളുമ്പും

മിഴി തലോടാൻ...

更多KJ yesudas熱歌

查看全部logo

猜你喜歡