ഇത്തിരി നാണം പെണ്ണിൻ കവിളിനു
കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ
ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ
നിങ്ങൾക്കായ് നൽകുന്നു ഞാൻ
ഇത്തിരി നാണം പെണ്ണിൻ കവിളിനു
കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ
ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ
നിങ്ങൾക്കായ് നൽകുന്നു ഞാൻ
Fമഗരി M മഗരി Fസധസ Mസരിമ Fരിമപ M മപധ
Mധ സ ധ സ ധസരി Fമഗരി മഗ
Mധ സ ധ സ ധസരി Fമഗരി മഗ
M ധ സ ധ സ ധസരി Fമഗരി മഗ
ഓടം തുഴയും മാൻ മിഴികളെ
സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളിൽ
മോഹം ഉതിരും നേരം
ഓടം തുഴയും മാൻ മിഴികളെ
സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളിൽ
മോഹം ഉതിരും നേരം
മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ
പുതു മൊട്ടിൻ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാൻ
ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങൾ
നിങ്ങൾക്കായ് നൽകുന്നു ഞാൻ
ഉം.ഉംം...ഉംം.ഉംം
തേനിൽ കുഴയും നൂറിഴകളെ
നാദം പുണരും കാലം
നാദം ഉണരും ഉള്ളിണകളിൽ
ദാഹം വളരുംകാലം
തേനിൽ കുഴയും നൂറിഴകളെ
നാദം പുണരും കാലം
നാദം ഉണരും ഉള്ളിണകളിൽ
ദാഹം വളരും കാലം
മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
ഇനിയുള്ള രാവുകളെല്ലാം
നിങ്ങടെ ബന്ധംമാതൃകയാകാൻ
മംഗളമരുളുന്നു
ആശംസാ പുഷ്പങ്ങൾ
നിങ്ങൾക്കായ് നൽകുന്നു ഞാൻ
ഇത്തിരി നാണം പെണ്ണിൻ കവിളിനു
കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ
ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ
നിങ്ങൾക്കായ് നൽകുന്നു ഞാൻ