menu-iconlogo
huatong
huatong
avatar

Hrudayathin Madhupaathram

M. Jayachandran/K. J. Yesudashuatong
mohawkwolfe1huatong
歌詞
作品
ഹൃദയത്തിൻ മധുപാത്രം

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കേ, അരികിൽ നിൽക്കേ

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കേ, നീയെൻ അരികിൽ നിൽക്കേ

പറയൂ നിൻ കൈകളിൽ കുപ്പിവളകളോ

മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ

അരുമയാം നെറ്റിയിൽ കാർത്തിക രാവിൻ്റെ

അണിവിരൽ ചാർത്തിയ ചന്ദനമോ

ഒരു കൃഷ്ണതുളസിതൻ നൈർമല്യമോ

നീ ഒരു മയിൽ പീലിതൻ സൗന്ദര്യമോ

നീ ഒരു മയിൽ പീലിതൻ സൗന്ദര്യമോ

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കെ, എൻ അരികിൽ നിൽക്കേ

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാൽ

ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ?

കരളിലെ കനൽ പോലും കണിമലരാക്കുന്ന

വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ?

ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം

നിന്നൊരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ

നിന്നൊരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കേ, അരികിൽ നിൽക്കേ

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കേ, നീയെൻ അരികിൽ നിൽക്കേ

更多M. Jayachandran/K. J. Yesudas熱歌

查看全部logo

猜你喜歡