menu-iconlogo
huatong
huatong
avatar

Muthe ninne kandittinnenullil

Madhu Balakrishnanhuatong
yaseen_monhuatong
歌詞
作品
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ..

മല്ലിപ്പൂവേ എന്നും ചൊല്ലി

കൊണ്ടെന്നിഷ്ടം കൂടാനെത്തും കള്ളനല്ലേ നീ..

ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ

കൂട്ടിലെത്തിയ പൂങ്കിനാപ്പെണ്ണേ

ഓ...ഓ....

മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

മല്ലിപ്പൂവേ എന്നും ചൊല്ലി

കൊണ്ടെന്നിഷ്ടം കൂടാനെത്തും കള്ളനല്ലേ നീ..

മുന്നിലെത്തുമ്പോൾ നീ മായാനക്ഷത്രം

മാറിൽ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം

പാട്ടിനുള്ളിൽ പോലും തേൻ നിറയ്ക്കാതെ

വെറുതേയെന്നെ പാട്ടിലാക്കാൻ പാട്ടു പാടാതെ

വെറുമൊരു പാട്ടല്ലാ

പ്രേമം പനിനീർക്കുളിരല്ലാ

കളിചിരിയല്ലാ കളിവാക്കല്ലാ

കടലോളം സ്നേഹം

മല്ലിപ്പൂവേ എന്നും ചൊല്ലി

കൊണ്ടെന്നിഷ്ടം കൂടാനെത്തും കള്ളനല്ലേ നീ

മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

കണ്ടു മോഹിച്ചൂ വീണ്ടും കാണാൻ ദാഹിച്ചൂ

നിന്നരികിൽ ഞാനെന്നെ

തന്നെ മറക്കാൻ മോഹിച്ചൂ

കണ്ടു നിന്നപ്പോൾ എല്ലാം

മിണ്ടാൻ തോന്നിപ്പോയ്

നീലാകാശ തിരുവാൽക്കുയിലായ്

പാടാൻ തോന്നിപ്പോയ്

കൂടെ പോന്നോട്ടേ ഞാൻ കൂടെ പൊന്നോട്ടേ

മുകിലിന്നഴകിൽ മഴവിൽക്കിളിയായ് ഞാനും

വന്നോട്ടേ

ഹേ മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ

കൂട്ടിലെത്തിയ പൂങ്കിനാപ്പെണ്ണേ

ഓ...ഓ....

മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

更多Madhu Balakrishnan熱歌

查看全部logo

猜你喜歡