menu-iconlogo
huatong
huatong
avatar

Pavizhamalar penkodi

M.G Sreekumar/K. S. Chithrahuatong
nettickhuatong
歌詞
作品
M)പവിഴമലർപ്പെൺകൊടീ..

കനകനിലാക്കണ്മണീ...

പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ

താലി ചാർത്തി നിൽക്കുമെന്റെ, വിണ്ണഴകിൻ ദേവതേ

അഗ്നിസാക്ഷിയായ് നീ, ആത്മദളം വിടരവേ

നാണമാർന്നതെന്തിനെന്ന് പറയൂ, പറയൂ..

F)ഈ സ്വപ്നസംഗമം, ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ, പ്രേമോദാരമാകണം

ഹൃദയാങ്കുരമേ.........

പ്രണയോദയമേ...

കന്യാദാനമല്ല, മിഴിനീർപ്പൂക്കളില്ല, മാനസരംഗവേദിയിൽ..

സീതാദുഃഖമില്ല, രാധാവിരഹമില്ല, ജീവിതരംഗഭൂമിയിൽ....ൽ....ൽ.....

M)പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ

നാണമാർന്നതെന്തിനെന്ന് പറയൂ, പറയൂ..

F)ഈ സ്വപ്നസംഗമം, ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം...

ഗാനം : പവിഴമലർപ്പെൺകൊടീ

ചിത്രം : വൺമാൻ ഷോ (2001)

സംഗീതം : സുരേഷ് പീറ്റേഴ്സ്

ഗാനരചന : കൈതപ്രം

ഗായകർ : എം.ജി ശ്രീകുമാർ, കെ.എസ് ചിത്ര

Upload : Nandu Lakshya

M)കല്യാണ,തടവറയിൽ, വെറുതേ കർപ്പൂരസുരഭിലയായ്,

പൊലിയും ജ്വലനമല്ല നീ....

F)സിന്ദൂര, തൊടുകുറിയായ്, ആണിൻ നിറമാല അണിമണമായ്,

പൊഴിയും ജന്മമല്ല നീ.....

F)നീയിനി ആത്മാവിൻ, സ്വർഗ്ഗീയ, സ്വരമായ് വാണുയരേണം,

തീരാസ്നേഹസന്ധ്യയിൽ...

M)ദേവീ...,,

ദേവീ....,,

ദേവീ..................................

F)പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ

താലി ചാർത്തി നിൽക്കുമെന്റെ, വിണ്ണഴകിൻ ദേവതേ

M)അഗ്നിസാക്ഷിയായ് നീ, ആത്മദളം വിടരവേ

നാണമാർന്നതെന്തിനെന്ന് പറയൂ, പറയൂ..

M)ഈ സ്വപ്നസംഗമം, ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ, പ്രേമോദാരമാകണം...

M)പുതുവേളി, പുടവകളി,ലാകെ മൂടുന്ന സുചരിതയായ്,

തുള്ളും പാവയല്ല നീ....

F)മന്ത്രത്തിൻ, തിരയടിയിൽ ഇന്നീ നിറപറയും ദീപവുമായ്,

വേൾക്കും കദനമല്ല നീ...

F)നീ ഇനി ഇടനെഞ്ചിൽ, അനുരാഗ, തെളിമഴയായ് പൊഴിയേണം,

താരാവർണ്ണ രാത്രിയിൽ...

M)ദേവീ...,,

ദേവീ....,,

ദേവീ..............................

F)പവിഴമലർപ്പെൺകൊടീ..

M)കനകനിലാക്കണ്മണീ..

F)താലി ചാർത്തി നിൽക്കുമെന്റെ..

M)വിണ്ണഴകിൻ ദേവതേ..

F)അഗ്നിസാക്ഷിയായ് നീ..

M)ആത്മദളം വിടരവേ..

F)നാണമാർന്നതെന്തിനെന്ന്..

M,F)പറയൂ,, പറയൂ..

M)ഈ സ്വപ്നസംഗമം, ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ, പ്രേമോദാരമാകണം

M)ഹൃദയാങ്കുരമേ...

പ്രണയോദയമേ.....

F)കന്യാദാനമല്ല, മിഴിനീർപ്പൂക്കളില്ല, മാനസരംഗവേദിയിൽ..,

സീതാദുഃഖമില്ല, രാധാവിരഹമില്ല, ജീവിതരംഗഭൂമിയിൽ.......ൽ.....ൽ.....

M)പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ

താലി ചാർത്തി നിൽക്കുമെന്റെ, വിണ്ണഴകിൻ ദേവതേ

അഗ്നിസാക്ഷിയായ് നീ, ആത്മദളം വിടരവേ

നാണമാർന്നതെന്തിനെന്ന് പറയൂ, പറയൂ....

更多M.G Sreekumar/K. S. Chithra熱歌

查看全部logo

猜你喜歡