menu-iconlogo
logo

Aattuthottilil Ninne (Short Ver.)

logo
歌詞
നീലാകാശച്ചെരുവിൽ

നിന്നെക്കാണാം വെൺ താരമായ്

നീളെ തെന്നും പൂവിൽ നിന്നെ

തേടാം തേൻ തുള്ളിയായ്

മാറിൽ മിന്നും മറുകിൽ

മണിച്ചുണ്ടാൽ മുത്താൻ വരൂ

ആരോ മൂളും പാട്ടായ് മുളം

തണ്ടേ നിന്നുള്ളിൽ ഞാൻ

മായുമീ മരതകച്ഛായയിൽ

മൗനമാം മധുകണം ചേരവെ

കുറുകി വാ കുളിർ വെൺ പ്രാക്കളേ

ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ..

ആട്ടുതൊട്ടിലിൽ നിന്നെ

കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ

കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന

കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

വെള്ളിനീർക്കടലല കൈകളിൽ

നീന്തി വാ തെളിനീർത്തെന്നലേ

നനയുമീ പനിനീർമാരിയിൽ ഓ..ഓ..

Aattuthottilil Ninne (Short Ver.) MG Sreekumar/KS Chithra - 歌詞和翻唱