menu-iconlogo
huatong
huatong
nadhirshahbaby-sreya-yenno-njaanende-cover-image

Yenno Njaanende

Nadhirshah/Baby Sreyahuatong
randy13209huatong
歌詞
作品
എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു

കണ്ണീർ തേവി നനച്ചു കിനാവിന്റെ പൊൻതൂവൽ കൊണ്ട് പന്തലിട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളിന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു?

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടേയിട്ടു

വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മക്കിളിയുടെ പട്ടിന്നു കേട്ടില്ല ഞാൻ

വണ്ണാത്തി പുള്ളിനും അണ്ണാരക്കണ്ണനും മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാൻ

മാനത്തൂടെ മേഘത്തേരിൽ

മാലാഖമാരെത്തും നേരം

മാലകോർത്തു മാറിലണിയിക്കാൻ മുല്ലപ്പൂക്കളില്ല

എന്റെ കൈയ്യിൽ മുത്തും പൊന്നുമില്ല

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു?

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടേയിട്ടു

വന്നെങ്കിൽ അമ്പിളിക്കുട്ടനും തുമ്പിക്കും പിന്നെയും കൂട്ടായി തേൻ വസന്തം

തന്നെങ്കിൽ ഓരോരോ ചുണ്ടിലും മായാത്ത

പുഞ്ചിരി ചാലിച്ചെടുത്ത ചന്തം

കൊക്കുരുമ്മി മാമരത്തിൽ

കുയിലിണകൾ പാടിയെങ്കിൽ

കാട്ടരുവി കെട്ടും കൊലുസ്സുകൾ പൊട്ടിചിരിച്ചുവെങ്കിൽ

സ്വപ് നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു

കണ്ണീർ തേവി നനച്ചു കിനാവിന്റെ പൊൻതൂവൽ കൊണ്ട് പന്തലിട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളിന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു?

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടേയിട്ടു

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളിന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു?

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടേയിട്ടു

更多Nadhirshah/Baby Sreya熱歌

查看全部logo

猜你喜歡