menu-iconlogo
huatong
huatong
najim-arshadmridula-warrier-mazhayil-nirayum-puzhapole-cover-image

Mazhayil Nirayum Puzhapole

Najim Arshad/Mridula warrierhuatong
sodeno3khuatong
歌詞
作品
Dear Friends

hope you enjoy this song

Dont Forget to follow me

Calicut

മഴയില്‍ നിറയും പുഴപോലെ...

ഇള വെയിലില്‍ പകലിന്‍ ചിരി പോലെ...

മഞ്ഞലയില്‍ മാമല പോലെ...

കാര്‍മുകിലില്‍ മഴവില്‍ കൊടി പോലെ

നിറയുകയാണെന്‍ ഹൃദയ വനം

പ്രിയ സഖി നീ... അണയേ ചാരെ

മഴയില്‍ നിറയും പുഴപോലെ...

ഇള വെയിലില്‍ പകലിന്‍ ചിരി പോലെ...

നീല നിലാവിലലിഞ്ഞ വികാര

മൊഴിഞ്ഞു മറഞ്ഞൊരു രാവുകളില്‍

ചുംബനമേറ്റു വിടര്‍ന്നൊരു ചെമ്പക

മുല്ലയിലൂറിയ തേനലയില്‍

ആ..... പാറിവരും പതിവായി വരും

മൃദു ശ്യാമ മനോഹര ശലഭം നീ

ജന്മമതില്‍ പല ജന്മമതില്‍

ഇനിയെന്നും പിരിയാ പ്രണയം നീ

മഴയില്‍ നിറയും പുഴപോലെ...

ഇള വെയിലില്‍ പകലിന്‍ ചിരി പോലെ...

ദേവ സുഗന്ധമലിഞ്ഞൊരു ശയ്യയില്‍

കാമുക കാമന തഴുകുമ്പോള്‍

ഈറനണിഞ്ഞകലേയൊരു ചന്ദ്രിക

തേങ്ങലൊതുക്കി.... മയങ്ങുമ്പോള്‍

ഹോ.... അമ്പുകളില്‍ മലരമ്പുകളില്‍

ശര ശയ്യകള്‍ നീയും ചന്തം നീ

രാഗിണിയായ് അനു രാഗിണിയായ്

എന്‍ പ്രാണനില്‍ അലിയും പ്രണയം നീ....

മഴയില്‍ നിറയും പുഴപോലെ...

ഇള വെയിലില്‍ പകലിന്‍ ചിരി പോലെ...

നിറയുകയാണെന്‍ ഹൃദയ വനം

പ്രിയ സഖി നീ... അണയേ ചാരെ

മഴയില്‍ നിറയും പുഴപോലെ...

ഇള വെയിലില്‍ പകലിന്‍ ചിരി പോലെ...

更多Najim Arshad/Mridula warrier熱歌

查看全部logo

猜你喜歡