ഇനിയും ഇനിയും കാണാൻ വരാം
വെറുതേ പലതും മിണ്ടാൻ വരാം
ഉരുകും മനസ്സിന്റെ തീനോവുകൾ
കുളിരും നിലാവേറ്റു മായുന്നിതാ
ഇനിയും നിൻ മുഖമെന്നോർമ്മകളിൽ വന്നണയേ വന്നണയേ
ഒരുമാത്ര തളരില്ല നീറില്ല ഞാൻ
പോയ്മറഞ്ഞ കാലവും പറഞ്ഞു തീർത്ത മോഹവും
പതിയേ പതിയേ മറന്നീടുവാൻ
അണയാത്ത നിന്റെ പുഞ്ചിരി ചിരാതിൽ ഞാനെടുത്തിടാം
ഇനിയും ഇരുളിൽ വിളക്കാക്കിടാം
ഇനിയും ഇനിയും കാണാൻ വരാം
വെറുതേ പലതും മിണ്ടാൻ വരാം