തുള്ളിമഞ്ഞിന്നുള്ളിൽ പൊള്ളിയുറഞ്ഞു
തങ്കലിപിയുള്ളൊരീ സൂര്യജാതകം
നീർമണി തൻ നെഞ്ചിൽ നീറുകയാണോ
നിറമാർന്നൊരീ പകലിൻ മുഖം...
അലഞ്ഞു നീ എരിഞ്ഞൊരി
കുഴഞ്ഞ നിൻ വീഥിയിൽ
പുണർന്നുവോ ഗ്രഹണങ്ങളെ
മൗനമഞ്ഞിൻ കൈകൾ വന്നെഴുതുന്നോ
സ്നേഹനനവുള്ളൊരീ സൂര്യജാതകം
കന്നിവെയിൽ നിന്നെ പുൽകി വരുന്നോ
ഉരുകുന്നൊരീ ഉയിരിൻ കരം