ഏകാന്തതയുടെ മഹാ തീരം
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം
പിന്നിൽ താണ്ടിയ വഴിയതിദൂരം
മുന്നിൽ അജ്ഞാത മരണകുടീരം
ഇന്നു നീ വന്നെത്തിയൊരിടമോ
ഇന്നു നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം
ആദിമ ഭീകര വനവീഥികളിൽ
നിലാവിൽ മയങ്ങിയ മരുഭൂമികളിൽ
നൂറ്റാണ്ടുകളുടെ ഗോപുരമണികൾ
വീണു തകർന്നൊരു തെരുവീഥികളിൽ
അറിവിൻ മുറിവുകൾ കരളിൽ ഏന്തി
അനുഭൂതികൾ തൻ ചിറകിൽ നീന്തി
മോഹാന്ധത തീ൪ന്നെത്തിയോരിടമോ
മോഹാന്ധത തീ൪ന്നെത്തിയോരിടമോ
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം