menu-iconlogo
huatong
huatong
avatar

Azhake Kanmaniye

P. Jayachandran/Sujatha Mohanhuatong
plsteele68huatong
歌詞
作品
അഴകേ കണ്മണിയേ അഴലിൻ പൂവിതളേ

മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു

മഴവിൽച്ചിറകുള്ള കവിതേ നീയെന്റെ

കസ്തൂരിമാൻകുരുന്ന്

എന്റെ കസ്തൂരിമാൻകുരുന്ന്..

അഴകേ കണ്മണിയെ അഴലിൻ പൂവിതളേ

മുകിലാണു ഞാൻ മൂകനൊമ്പര

മുറങ്ങുന്ന കാർവർണ്ണമേഘം

വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ

മഴയായ് നീ നിറഞ്ഞു പെയ്തൂ

പുതിയ കിനാക്കൾ പൊൻവളയണിഞ്ഞു

കാലം കതിരണിഞ്ഞു

നമ്മൾ നമ്മെ തിരിച്ചറിഞ്ഞു

നീയറിയാതിനി ഇല്ലോരു നിമിഷം

നിയില്ലാതിനി ഇല്ലൊരു സ്വപ്നം

നീയാണെല്ലാം എല്ലാം തോഴി

ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരെ

പൂവാണ് നീ എന്നിൽ

ഇതളിട്ടൊരനുരാഗനിറമുള്ള പൂവ്

തേനാണു നീ എന്റെ നിനവിന്റെ

ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ

പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത

കാമുകമോഹങ്ങളുണ്ടോ

ഇനിയും പ്രണയരഹസ്യമുണ്ടോ

ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ

സ്നേഹക്കുരുവികൾ പല്ലവി പാടി

ചുംബനമധുരപ്പുലരി വിരിഞ്ഞു..

അഴകേ കണ്മണിയേ അഴലിൻ പൂവിതളേ

മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു

മഴവിൽച്ചിറകുള്ള കവിതേ നീയെന്റെ

കസ്തൂരിമാൻകുരുന്ന്

എന്റെ കസ്തൂരിമാൻകുരുന്ന്..

അഴകേ കണ്മണിയെ അഴലിൻ പൂവിതളേ

ഉയിരേ... ഉയിരേ...

എന്നുയിരേ....

എന്നുയിരേ....

更多P. Jayachandran/Sujatha Mohan熱歌

查看全部logo

猜你喜歡