ഒട്ടകങ്ങൾ വരി വരി വരിയായ്
കാരക്ക മരങ്ങൾ നിര നിര നിരയായ്
ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
മരുഭൂമി വിലസിടുന്നൂ
തുടുത്തസിപ്പൂ മരത്തിന്റെ കനികളും
ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും
ഇടക്കിടക്ക് കച്ചോട സംഘങ്ങൾ
പോകുന്ന പാതകളും…
പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...
പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം
പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...
പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം
നിസാമിന്റെ കവിതകൾ ഉറവിട്ടതിവിടം
മസുനബിക്കുറവയാം അറബിക്കെട്ടിവിടം
ഒട്ടകങ്ങൾ വരി വരി വരിയായ്
കാരക്ക മരങ്ങൾ നിര നിര നിരയായ്
ഒട്ടിടവി…..ട്ടുയരത്തിൽ മലയുള്ള
മരുഭൂമി വിലസിടുന്നൂ