കാത മേറെ പോയോ കാല മേറെ മാഞ്ഞോ
കൂട്ടിനിന്നീ നിഴൽ മാത്രമോ?
ഓർമ പോലെ നെഞ്ചിൽ
നോവു മെന്ദോ ചേർന്നോ
മെല്ലെ മൂടും മണൽ കാറ്റു പോൽ
ചുവടു കളിനിയിത ചെന്നടുക്കുന്നോ നിന്നിൽ
മനസ്സൊരു നിഴലുപോൽ ഇന്നൊളിക്കുന്നോ പിന്നിൽ
ഇന്നൊരെ വിദൂര വീഥിയിൽ
സഗമപ മഗസ സഗമപ മഗമ
സഗമപ മഗസ രിപമനിധാപമപാ
സഗമപ മഗസ സഗമപസധനി
സമഗമപ സധ സാ
സഗമപ മഗസ സനിസ
ഒന്നാകാനായി ഇന്നൊഴുകിടുന്നാ നദി
ഈ തീരങ്ങൾ തേടീ
അന്നാരെയോ നാം കരുതി നിന്നാവഴി
കടന്നെങ്ങോ പോകേ
പുതിയമണ്ണും ഉയരെയാ
പുതിയ കാഴ്ചയും
ഒരു പിടി നിറവുമായ് കൺ വിടർത്തുന്നെ ലോകം
അതിലൊരു കിരണമായ് വന്നുണർത്തുന്നീ സ്വപ്നം
ഇനിയതിൽ അലിഞ്ഞു യാത്രയായ്
കാത മേറെ പോയോ കാല മേറെ മാഞ്ഞോ
കൂട്ടിനിന്നീ നിഴൽ മാത്രമോ
ഓർമ പോലെ നെഞ്ചിൽ
നോവു മെന്ദോ ചേർന്നോ
മെല്ലെ മൂടും മണൽ കാറ്റു പോൽ
ചുവടു കളിനിയിത ചെന്നടുക്കുന്നോ നിന്നിൽ
മനസ്സൊരു നിഴലുപോൽ ഇന്നൊളിക്കുന്നോ പിന്നിൽ
ഇന്നൊരെ വിദൂര വീഥിയിൽ