menu-iconlogo
huatong
huatong
saleem-kodathoor-adutha-veettile-kalyanathinu-cover-image

Adutha Veettile Kalyanathinu

Saleem Kodathoorhuatong
queenlah222huatong
歌詞
作品
ഒർജിനൽ സോങ്ങ് നന്നായി കേട്ടതിനു

ശേഷം പാടാൻ ശ്രമിക്കുക

അടുത്ത വീട്ടിലെ കല്യാണത്തിന്

പന്തലൊരുങ്ങിയ നേരത്ത് തീ

പുകഞ്ഞത് അടുപ്പിലല്ല എന്റെ

നെഞ്ചിലാ... എന്റെ നെഞ്ചിലാ...

അന്നാ പന്തലിൽ മുത്തു കണക്കെ

പെയ്തു വീണത്‌ മഴയല്ല

അന്നവിടെത്തി പെയ്തൊഴിഞ്ഞത് എന്റെ

കണ്ണീരാ... എന്റെ കണ്ണീരാ...

അടുത്ത വീട്ടിലെ കല്യാണത്തിന്

പന്തലൊരുങ്ങിയ നേരത്ത് തീ

പുകഞ്ഞത് അടുപ്പിലല്ല എന്റെ

നെഞ്ചിലാ... എന്റെ നെഞ്ചിലാ...

ചമയിച്ചൊരു പന്തലിനുള്ളിൽ

ആളുകൾ വന്നു നിറഞ്ഞപ്പോൾ

എൻ മിഴിയിൽ ചാലിട്ടൊഴുകിയ

കണ്ണീരാരും കണ്ടില്ലാ..

ഒപ്പനയും കൊൽക്കളിയായിട്ടാര

വമേറെ ഉയർന്നപ്പോൾ

തകരുന്നൊരു യെൻഹൃദയത്തിൻ

മിടിപ്പാന്നാരും കേട്ടില്ലാ

പുതുപട്ടും പൊന്നുമണിഞ്ഞ പുതുനാരിയെ

കണ്ടവരാരും സ്വപ്നങ്ങൾ പാടെ തകർന്ന

എൻ വെട്ടം കണ്ടതുമില്ല പുതുനാരി

പെണ്ണതുപോലും അന്നത് കണ്ടില്ലാ..

ഒരുവട്ടം നോക്കാൻ പോലും അവളുതുനിഞ്ഞില്ല

അടുത്ത വീട്ടിലെ കല്യാണത്തിന്

പന്തലൊരുങ്ങിയ നേരത്ത് തീ

പുകഞ്ഞത് അടുപ്പിലല്ല എന്റെ

നെഞ്ചിലാ... എന്റെ നെഞ്ചിലാ...

കടലാസിൻ കളിവള്ളങ്ങൾ

വയലിലൊഴുക്കിയ കാലത്തും

കാര്യത്തിൽ എന്റേതാണെന്നന്നു

പറഞ്ഞു നടന്നവളാ...

മുൾവേലിക്കരികിൽ നിന്നൊരു

കത്തു കൊടുത്തൊരു നേരത്തും

ഒന്നാകും നാളിനെയോർത്തന്നേറെ

പറഞ്ഞു ചിരിച്ചവളാ..

ഈ ജന്മമെനിക്കാണെന്നും മരണംവരെ

പിരിയില്ലെന്നും മണിമാരൻ ഞാനാണെന്നും

പിരിഞ്ഞെന്നാൽ മരണം എന്നും

പലവട്ടം സത്യം കയ്യിലടിച്ചു പറഞ്ഞവളാ.....

പതിവായി ഒത്തിരി നല്ല കിനാവു ചൊരിഞ്ഞവളാ

അടുത്ത വീട്ടിലെ കല്യാണത്തിന്

പന്തലൊരുങ്ങിയ നേരത്ത് തീ

പുകഞ്ഞത് അടുപ്പിലല്ല എന്റെ

നെഞ്ചിലാ... എന്റെ നെഞ്ചിലാ...

അന്നാ പന്തലിൽ മുത്തു കണക്കെ

പെയ്തു വീണത്‌ മഴയല്ല

അന്നവിടെത്തി പെയ്തൊഴിഞ്ഞത് എന്റെ

കണ്ണീരാ... എന്റെ കണ്ണീരാ...

അടുത്ത വീട്ടിലെ കല്യാണത്തിന്

പന്തലൊരുങ്ങിയ നേരത്ത് തീ

പുകഞ്ഞത് അടുപ്പിലല്ല എന്റെ

നെഞ്ചിലാ... എന്റെ നെഞ്ചിലാ...

更多Saleem Kodathoor熱歌

查看全部logo

猜你喜歡