menu-iconlogo
huatong
huatong
歌詞
作品
കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനേ പുഞ്ചിരിച്ചു പൂത്തുവോ പൂത്തിരി പോലെ

കാത്തു കാത്തിരുന്നൊരാ നേരമെത്തവേ അമ്പരന്നു ചുറ്റി ഞാൻ പമ്പരം പോലെ

കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനേ പുഞ്ചിരിച്ചു പൂത്തുവോ പൂത്തിരി പോലെ

കാത്തു കാത്തിരുന്നൊരാ നേരമെത്തവേ അമ്പരന്നു ചുറ്റി ഞാൻ പമ്പരം പോലെ

കല്ലുകൊണ്ട തേൻ കടന്നൽ കൂടുപോലിതാ

നാലു പാടും മൂളിപ്പാറി മോഹമായിരം

മുല്ല പൂത്ത മുള്ളുവേലി നൂണ്ട് പോകവേ ഓമനിച്ചു വേദനിച്ചോരിഷ്ട്ടമായിതാ

നിന്റെ നെറ്റിയിൽ വരാഞ്ഞോരാചന്ദനക്കുറി

എന്റെ ചിന്തയിൽ നിറഞ്ഞൊരാ ചന്ദ്രിക കുളിർ

ആ കവിൾ ചുവപ്പിലെന്റെ ഉമ്മ കൊള്ളവേ മഞ്ഞളിഞ്ഞപോലെ നീ ചുരുണ്ടു കൂടവേ

അമ്പരന്നു ചുറ്റി ഞാൻ പമ്പരം പോലെ

അന്നു ഞാനറിഞ്ഞിടാത്ത സ്നേഹ സാന്ത്വനം

താനേ ഇന്നെൻ ഉള്ളിനുള്ളിൽ പെയ്തിറങ്ങവേ

കുഞ്ഞു വീടിൻ ചില്ലു വാതിൽ തൊട്ടുഴിഞ്ഞിടാൻ

ദൂരെ നിന്നും തെന്നലൊന്നു വന്നു ചേർന്നിതാ

തോരാമാമഴയ്ക്ക് കീഴിൽ നാം ഒരു കുടയിൽ

തമ്മിൽ മെയ്യുരുമ്മും നേരമെൻ കരൾ പിടഞ്ഞു

വാർമുടി ചുരുൾ നനയ്ക്കും തുള്ളി ഒന്നിലായി മിന്നി നിന്ന വെയിലാവാൻ കൊതിച്ചു പോയി ഞാൻ

കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനേ പുഞ്ചിരിച്ചു പൂത്തുവോ പൂത്തിരി പോലെ

കാത്തു കാത്തിരുന്നൊരാ നേരമെത്തവേ അമ്പരന്നു ചുറ്റി ഞാൻ പമ്പരം പോലെ

更多Shaan Rahman/Jassie Gift/Athira A Nair/Manu Manjith熱歌

查看全部logo

猜你喜歡