മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
പ്രിയേ നിന്‍ ഹാസ കൗമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതിനാളം
പ്രിയേ.. നിന്‍ ഹാസ കൗമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതിനാളം
സദാ പൊരിയുന്ന ചിന്തയില്‍ നീ
സഖീ കുളിരാര്‍ന്ന കുഞ്ഞോളം
സദാ പൊരിയുന്ന ചിന്തയില്‍ നീ
സഖീ കുളിരാര്‍ന്ന കുഞ്ഞോളം
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
എരിഞ്ഞു മൂക വേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍...
എരിഞ്ഞു മൂക വേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍
വൃഥാ പരിശൂന്യനിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍
വൃഥാ പരിശൂന്യനിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങൾ
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാരാത്രി
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാരാത്രി
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി...