menu-iconlogo
huatong
huatong
歌詞
作品
ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ

കൂടു മെനയും വിൺ പറവകളേ

നാളാലറിയാതെ നാളെക്കരിമണി

തേടിനടക്കും നെയ്യുറുമ്പുകളേ

തിര തുളച്ചു പാഞ്ഞ ചുണകളെ

പിടിതരാത്ത മീൻ ചിറകുകളേ

കടലെഴും നിലാവിനുടു ഞൊറി

അതിനലുക്കിടും തോണികൾ നിങ്ങൾ

ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ

കൂടു മെനയും വിൺ പറവകളേ

നാളാലറിയാതെ നാളെക്കരിമണി

തേടിനടക്കും നെയ്യുറുമ്പുകളേ

തിര തുളച്ചു പാഞ്ഞ ചുണകളെ

പിടിതരാത്ത മീൻ ചിറകുകളേ

കടലിനക്കരെ തെളിമണലിൻ

ഞൊറികളതിരുകൾ താണ്ടിയൊഴുകുമോ?

പറവകളേ തുറവികളേ

അടങ്ങിടാ തിരകളേ

ഉറുമ്പുകളേ ഉറവുകളേ

പിടിതരാ പരൽകളേ

നങ്കൂരമില്ലാതെ തോന്യാസക്കാറ്റൂന്നി

മാനത്തു തോണി തുഴഞ്ഞിടുന്നോരെ

ആയിരം ചെങ്കതിർ പാറുന്ന തേരിലേറി

സ്നേഹസാഗരം നീന്തിടുന്നവരെ

പുതുകുലങ്ങൾ മേഞ്ഞ പശികളേ

പുതിയ ദാഹ നീരുറവുകളേ

അഴകു ദ്വീപിലെ തെളി മണലിൻ

ഞൊറികൾ അഴിയുമോ ഭ്രാന്തമൊഴുകുമോ?

പറവകളേ ഉറുമ്പുകളേ

പിടിതരാ പരൽകളേ

അഴകുകളേ അടിവുകളേ

അടങ്ങിടാ തിരകളെ

തുറവികളേ ഉറവുകളേ

പിടിതരാ പരൽകളേ

അഴകുകളേ അടിവുകളേ

അടങ്ങിടാ തിരകളേ

更多Shahabaz Aman/Sushin shyam/Anwar Ali熱歌

查看全部logo

猜你喜歡