തനിയെ മിഴികൾ തുളുമ്പിയോ
വെറുതെ..മൊഴികൾ വിതുമ്പിയോ ..
മഞ്ഞേറും
വിണ്ണോരം
മഴ മായും പോലെ
കുഞ്ഞോമൽ
കണ്ണോരം
കണ്ണീരും മായേണം
നെഞ്ചോരം
പൊന്നോളം..
ചേലേറും
കനവുകളും ഒരുപിടി
കാവലായ് വഴി തേടണം
ഒരു മാരിവിൽ ചിറകേറണം..
ആശതൻ തേരിതിൽ
പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം
ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം...