menu-iconlogo
huatong
huatong
歌詞
作品
ഇഷ്ഖും തിരഞ്ഞ് ആലം ആകെയും

ദിക്ക് മുഴുവൻ ഞാനിന്നലഞ്ഞേ

വിള്ളൽ വീണീടും പൊള്ളും നിലമാം

ഉള്ളിനുള്ളിലായ് തുള്ളി കിനിഞ്ഞേ

മഴ മാറി നിന്ന് മരുവായി തീർന്ന

മനതാരിനടിയിൽ പൊടിയുന്നു സംസം

മഴ മാറി നിന്ന് മരുവായി തീർന്ന

മനതാരിനടിയിൽ പൊടിയുന്നു സംസം

സഫ മർവ്വാ മലയിടയിൽ

സഅയിനിടെ സ്വയം അറിഞ്ഞേ

നെഞ്ചിനകത്തെ ജബലുന്നൂറിൽ

മൊഹബത്തിന്റെ വഹ്'യിറങ്ങീ

ഖൽബിന്നകമേ കഅബ പണിതേ

ഹജറുൽ അസ്'വദായ് നീയും പതിഞ്ഞേ

ഹിജ്റ പോയീടേ റൂഹ് പിടഞ്ഞേ

ഖിബ്'ല തിരിഞ്ഞേ കിബ്റു വെടിഞ്ഞേ

പകലിരവുകളുടെ റബ്ബ്

ഇഹപരമിലും തുണ റബ്ബ്

ഉടലിന്നുടയോൻ റബ്ബ്

റബ്ബോടിന്നെൻ ഹുബ്ബ്

പകലിരവുകളുടെ റബ്ബ്

ഇഹപരമിലും തുണ റബ്ബ്

ഉടലിന്നുടയോൻ റബ്ബ്

റബ്ബോടിന്നെൻ ഹുബ്ബ്

更多Sreehari K/Mohammed Maqbool Mansoor/Sharfu熱歌

查看全部logo

猜你喜歡