menu-iconlogo
huatong
huatong
avatar

Naadodi Poonthinkal

Sujathahuatong
MANEESH_CHANDRAhuatong
歌詞
作品
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

പുളിയിലക്കരകസവുമുണ്ടുടുത്തും

പുഴയുന്നൊരു നാടൻ പെണ്ണായോ. ഓ ഓ

കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

പുളിയിലക്കരകസവുമുണ്ടുടുത്തും

പുഴയുന്നൊരു നാടൻ പെണ്ണായോ ഓ ഓ

കണ്ണാടിച്ചില്ലല തോൽക്കും

ഇളനീരിൻ തീരാമധുരം

എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ

മാറോളം മുങ്ങിനിവർന്നോട്ടേ

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

പാരിജാതം പൂത്തിറങ്ങും

പാതിരാത്തീരത്തെന്മുന്നിൽ

വെള്ളിയാമ്പൽത്തിരി കൊളുത്തും

തിങ്കളായ് നില്പൂ നീ മാത്രം

ആദ്യമായെൻ കവിളിലേതോ

കൂവളപ്പൂക്കൾ കണ്ടു നീ

രാഗതാരം നോക്കി നിൽക്കെ

സ്നേഹമായ് തൊട്ടു നിൻ കൈകൾ

നീ മൂളും പാട്ടിൽ മുങ്ങി

നീ നീട്ടും മുത്തം വാങ്ങി

ആരും കാണാതുള്ളിന്നുള്ളിൽ

താളം തുളും ഈ ഈറൻ സ്വപ്നങ്ങൾ

എള്ളോളം നുള്ളിയെടുത്തോട്ടേ

ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

നാട്ടുമാവിൻ കൊമ്പിലേതോ

കോകിലം ചൊല്ലീ സല്ലാപം

കാറ്റു കാണാക്കുരുവി

പാടി മംഗളം നാളെ മാംഗല്യം

താമരപ്പൂംതുമ്പി പോലെ

ചന്ദനക്കുളിരിൽ നീരാടാൻ

പെൺ കിടാവെ നീ വരുമ്പോൾ

നെഞ്ചിലെ താലപ്പൊലി വേണം

അരയന്നത്തൂവലിലണിയാൻ

അണിമഞ്ഞിൻ തുള്ളികൾ വേണം

നാണം മൂടും കണ്ണൊന്നെഴുതാൻ

ആരും കാണാകാർമുകിലിൻ മഷി വേണം

എള്ളോളം നുള്ളിയെടുത്തോട്ടേ

ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

പുളിയിലക്കരകസവുമുണ്ടുടുത്തും

പുഴയുന്നൊരു നാടൻ പെണ്ണായോ

കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

പുളിയിലക്കരകസവുമുണ്ടുടുത്തും

പുഴയുന്നൊരു നാടൻ പെണ്ണായോ

കണ്ണാടിച്ചില്ലല തോൽക്കും

ഇളനീരിൻ തീരാമധുരം

എള്ളോളം നുള്ളിയെടുത്തോട്ടേ

ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ

更多Sujatha熱歌

查看全部logo

猜你喜歡