menu-iconlogo
huatong
huatong
歌詞
作品
ഉയിരിൽ തൊടും തളിർ

വിരലാവണേ നീ

അരികേ നടക്കണേ അലയും

ചുടുകാറ്റിനു കൂട്ടിണയായ്

നാമൊരു നാൾ കിനാക്കുടിലിൽ

ചെന്നണയുമിരുനിലാവലയായ്

ആരും കാണാ ഹൃദയതാരമതിൽ

ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ

പലവുരു പറയുമോ

ഉയിരിൽ തൊടും കുളിർ

വിരലായിടാം ഞാൻ

അരികേ നടന്നിടാം അലയും

ചുടുകാറ്റിനു കൂട്ടിണയായ്

നാമൊരു നാൾ കിനാക്കുടിലിൽ

ചെന്നണയുമിരുനിലാവലയായ്

ആരും കാണാ ഹൃദയതാരമതിൽ

ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ

പലവുരു പറയുമോ

വഴിയോരങ്ങൾ തോറും

തണലായീ പടർച്ചില്ല നീ

കുടയായ് നിവർന്നൂ നീ

നോവാറാതെ തോരാതെ പെയ്കേ

തുഴയോളങ്ങൾ പോൽ നിൻ

കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ

കാറ്റേ ചില്ലയിതിൽ വീശണേ

കാറേ ഇലയിതിൽ പെയ്യണേ

മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ

ഉയിരിൽ തലോടിടും

ഉയിരായിടും നാം

നാമൊരു നാൾ കിനാക്കടലിൽ

ചെന്നണയുമിരുനിലാനദിയായ്

ആരും കാണാ ഹൃദയതാരമതിൽ

ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ

പലവുരു തുടരുമോ

更多Sushin Shyam/Anwar Ali/Sooraj Santhosh/Anne Amie熱歌

查看全部logo

猜你喜歡