menu-iconlogo
huatong
huatong
avatar

Ambadi Kanna NeeAdu

Swetha Mohanhuatong
stevegchuatong
歌詞
作品
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ

നീയെന്തെ വന്നില്ലാ .....

നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ

വെണ്ണക്കുടം നൽകാം ...

അമ്പാടി ക്കണ്ണാ നീയാട്

പൂമയിൽ പീലി തൻ ചേലാട്

അമ്പാടി ക്കണ്ണാ നീയാട്

പൂമയിൽ പീലി തൻ ചേലാട്

അമ്പാടി ക്കണ്ണാ നീയാട്

പൂമയിൽ പീലി തൻ ചേലാട്

ഒരു വെള്ളിത്താലം നിറയെ

പൂവും എന്നുണ്ണിക്കണ്ണനല്ലേ

നിറനാഴിയോളം കുന്നിക്കുരു മണി

എൻ വെണ്ണക്കണ്ണനല്ലേ

ഇന്നല്ലോ കണ്ണന്റെ പാലൂട്ട്

കാണുമ്പോൾ കണ്ണിനു തേനൂട്ട്

ഇന്നല്ലോ കണ്ണന്റെ പാലൂട്ട്

കാണുമ്പോൾ കണ്ണിനു തേനൂട്ട്

അമ്പാടിക്കണ്ണാ നീയാട്

പൂമയിൽ പീലി തൻ ചേലാട്

അമ്പാടിക്കണ്ണാ നീയാട്

പൂമയിൽ പീലി തൻ ചേലാട്

എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ

നീയെന്തെ വന്നില്ലാ .....

നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ

പൊന്നിൻ ചിലങ്ക നൽകാം ...

ഒരു വെൺ താരമായ്

കതിരിടും മോഹമായ്

യദുകുല ദേവാ നീയുണരൂ

സ്വരലയ തീർത്ഥമായ്

കനിവെഴും മുരളിയിൽ

ഒരു നവ ഗീതകം നീ ചൊരിയൂ

നീയെൻ കായമ്പൂ വർണ്ണനല്ലേ

കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ

എന്നും കാതിൽ നിന്റെ നാദം

തുള്ളി തുളുമ്പി നിന്നൂ

നീയെൻ കായമ്പൂ വർണ്ണനല്ലേ

കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ

എന്നും കാതിൽ നിന്റെ നാദം

തുള്ളി തുളുമ്പി നിന്നൂ

എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ

നീയെന്തെ വന്നില്ലാ .....

നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ

പൊൻമയിൽ പീലി തരാം....

മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്.........

മ് മ് മ് മ് മ് മ് മ് മ് മ് ........

മമ്മ്മ്മ്മ്മ ....

ഒരു പൊൻ ദീപമായ്

തെളിയും നിൻ മുഖം

കണി കാണുന്നതും നിറവല്ലേ

തൊഴുകൈയാലെ നിൻ

സവിധം പൂകുവാൻ

ശ്രീവൽസാംഗികാ വരമരുളൂ

നീയെൻ കാരുണ്ണ്യ സാരമല്ലേ

ഉള്ളിൽ തൂവുന്ന പുണ്ണ്യമല്ലേ

എന്നുമെന്നിൽ നിന്റെ രൂപം

പീലിയണിഞ്ഞു നിന്നൂ

നീയെൻ കാരുണ്ണ്യ സാരമല്ലേ

ഉള്ളിൽ തൂവുന്ന പുണ്ണ്യമല്ലേ

എന്നുമെന്നിൽ നിന്റെ രൂപം

പീലിയണിഞ്ഞു നിന്നൂ

എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ

നീയെന്തെ വന്നില്ലാ .....

നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ

പൊന്നിൻ പുടവ നൽകാം ...

അമ്പാടിക്കണ്ണാ നീയാട്

പൂമയിൽ പീലിതൻ ചേലാട്

അമ്പാടിക്കണ്ണാ നീയാട്

പൂമയിൽ പീലിതൻ ചേലാട്

ഒരു വെള്ളിത്താലം നിറയെ

പൂവും എന്നുണ്ണിക്കണ്ണനല്ലേ

നിറനാഴിയോളം കുന്നിക്കുരു മണി

എൻ വെണ്ണക്കണ്ണനല്ലേ

ഇന്നല്ലോ കണ്ണന്റെ പാലൂട്ട്

കാണുമ്പോൾ കണ്ണിനു തേനൂട്ട്

ഇന്നല്ലോ കണ്ണന്റെ പാലൂട്ട്

കാണുമ്പോൾ കണ്ണിനു തേനൂട്ട്

അമ്പാടിക്കണ്ണാ നീയാട്

പൂമയിൽ പീലിതൻ ചേലാട്

അമ്പാടിക്കണ്ണാ നീയാട്

പൂമയിൽ പീലിതൻ ചേലാട് ..........

更多Swetha Mohan熱歌

查看全部logo

猜你喜歡