മരണമെത്തുന്ന നേരത്ത് നീയെന്റെ 
അരികിൽ ഇത്തിരി നേരം ഇരിക്കണേ..... 
കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ... 
ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസ 
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ...... 
മരണമെത്തുന്ന നേരത്ത് നീയെന്റെ 
അരികിൽ ഇത്തിരി നേരം ഇരിക്കണേ..... 
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളിൽ 
പ്രിയതെ നിൻ മുഖം മുങ്ങി കിടക്കുവാൻ..... 
ഒരു സ്വരം പോലുമിനി എടുക്കാത്തൊരീ 
ചെവികൾ നിൻസ്വര മുദ്രയാൽ മൂടുവാൻ..... 
അറിവും ഓർമ്മയും കത്തും ശിരസ്സിൽ നിൻ 
ഹരിത സ്വച്ഛ സ്മരണകൾ പെയ്യുവാൻ.... 
മരണമെത്തുന്ന നേരത്ത് നീയെന്റെ 
അരികിൽ ഇത്തിരി നേരം ഇരിക്കണേ..... 
അധരമാം ചുംബനത്തിന്റെ മുറീവ് 
നിൻ മധുര നാമജപത്തിനാൽ കൂടുവാൻ 
പ്രണയമേ .. നിന്നിലേക്ക് നടന്നോരെൻ 
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ.. 
.... പ്രണയമേ .. നിന്നിലേക്ക് നടന്നോരെൻ 
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ.. 
അതുമതി ഈ ഉടൽ മൂടിയ മണ്ണിൽനിന്നിവന് 
പുല്ക്കൊടിയായ് ഉയിർത്തേൽക്കുവാൻ .... 
മരണമെത്തുന്ന നേരത്ത് നീയെന്റെ 
അരികിൽ ഇത്തിരി നേരം ഇരിക്കണേ..... 
മരണമെത്തുന്ന നേരത്ത് നീയെന്റെ 
അരികിൽ ഇത്തിരി നേരം ഇരിക്കണേ..... 
mmmmmh.....mmmmhh....mmmmmmmhhhh