menu-iconlogo
logo

Aa Oruthi

logo
歌詞
ആ ഒരുത്തി അവളൊരുത്തി...

പാൽ മണക്കും കതിരൊരുത്തി

ആ ഒരുത്തി അവളൊരുത്തി...

പാൽ മണക്കും കതിരൊരുത്തി...

ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്തു്

പൊഴിഞ്ഞതൊക്കെയും പാഴിലാ.....

കരഞ്ഞു നീലിച്ച കനവിലൊക്കെയും

കരിമുകിലിൻ ചാകര.....

ഈ ഒരുത്തി ഇവളൊരുത്തി....

പാലൊഴുകും ചിരി പരത്തി

ഈ ഒരുത്തി ഇവളൊരുത്തി...

പാലൊഴുകും ചിരി പരത്തി....

ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു്

വിരിഞ്ഞതൊക്കെയും പൂനിലാ....

തിരഞ്ഞു പോയൊരാ കടവിലൊക്കെയും

നിറമെഴുതിയ താമര....

ഈ രാവു് രാവൊരു രാവല്ല്ലാ....

ഈ കാറ്റു് മൂളണ ശീലല്ലാ...

ഇന്നേരമിളകിയ തിരയല്ലാ.....

ഇതിലൊന്നും അവളില്ലാ...

ആ ഒരുത്തി അവളൊരുത്തി...

പാൽ മണക്കും കതിരൊരുത്തി...

ഈ ഒരുത്തി ഇവളൊരുത്തി...

പാലൊഴുകും ചിരി പരത്തി....

ആ....കടമ്പുമരച്ചോട്ടിലാരില

നാണമിത്തിരി ചോർന്നനാൾ

ഇളംകുയിലിൻ നേർത്തൊരീണം

ചേർന്ന ചുണ്ടാൽ കോറി നീ...

ആ തലങ്ങും വെലങ്ങും കോറി നീ...

ഓർക്കുന്നുണ്ടോ നീ...

ഓർത്തെടുക്കു നീ...

കാണുന്നുണ്ടോ നീ...

കണ്ടു നിന്നു ഞാൻ.....

പാഞ്ഞോടും പ്രായം

പോയാൽ കാര്യം തീരൂല്ലേ...

ആ ഒരുത്തി അവളൊരുത്തി...

പാൽ മണക്കും കതിരൊരുത്തി

ആ ഒരുത്തി അവളൊരുത്തി...

പാൽ മണക്കും കതിരൊരുത്തി...

ആ....കുറുമ്പുമഴക്കോളു

തിങ്ങിയാ കത്തു നീട്ടി നീ പോയനാൾ

പൊറങ്കടലിൽ രാവു നീളെ

ചങ്കുകാഞ്ഞു പാടി ഞാൻ.....

കുറുങ്ങി നുറുങ്ങി പാടി ഞാൻ...

കേൾക്കുന്നുണ്ടോ നീ...

കേട്ടിരിപ്പു നീ...

കാക്കുന്നുണ്ടോ നീ...

കാത്തിരിപ്പൂ ഞാൻ...

പാഞ്ഞോടും ശീതക്കാറ്റിൽ

മാറോടൊട്ടൂല്ലേ.....

ആ ഒരുത്തി അവളൊരുത്തി...

പാൽ മണക്കും കതിരൊരുത്തി

ആ ഒരുത്തി അവളൊരുത്തി...

പാൽ മണക്കും കതിരൊരുത്തി...

ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു്

വിരിഞ്ഞതൊക്കെയും പൂനിലാ....

തിരഞ്ഞു പോയൊരാ കടവിലൊക്കെയും

നിറമെഴുതിയ താമര....

ഈ രാവു് രാവൊരു രാവല്ല്ലാ....

ഈ കാറ്റു് മൂളണ ശീലല്ലാ...

ഇന്നേരമിളകിയ തിരയല്ലാ.....

ഇതിലൊന്നും അവളില്ലാ...