ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളി മലർ തേൻകിളി
പൈങ്കിളി മലർ തേൻകിളി
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലെ മാമയിൽ
നീലപ്പീലികൾ വീശിയോ
എന്റെ ഓർമ്മയിൽ
പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ
ആയിരം കണ്ണുമായി
കാത്തിരുന്ന്നു നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളി മലർ തേൻകിളി
പൈങ്കിളി മലർ തേൻകിളി