മറക്കുവാനാകില്ല മരിക്കാനുമാവില്ല
സഖി നീ ഇല്ലാതെ ജീവിതത്തിൽ
നിന്നെ പിരിഞ്ഞുള്ള നാൾ തൊട്ടെന്നിൽ
ഓർമ്മകൾ മാത്രം കൂട്ടിനായി
മുല്ലേ മുല്ലേ നീ ഇന്നെവിടെ
കാണാൻ കണ്ണും കരളും കൊതിച്ചേ..
മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ
ആശകളായിരം നിന്നകന്നു നൽകി ഞാൻ
കരളേ മറന്നാലും നീ എന്നെ വെറുക്കല്ലേ
കരളേ മറന്നാലും നീ എന്നെ വെറുക്കല്ലേ
എന്നും ഞാൻ ഏകനാണെടി മുല്ലേ
ഇന്നും ഞാൻ ഏകനാണ് ...