huatong
huatong
ks-chitrayesudas-dhevakanyaka-surya-thamburu-cover-image

Dhevakanyaka Surya Thamburu

KS Chitra/Yesudashuatong
revvirklehuatong
الكلمات
التسجيلات
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു

സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

മഞ്ഞളാടുന്ന പൊൻ വെയിൽ

മഞ്ഞു കോടിയുടുക്കുന്നു

വിണ്ണിൽ മേയുന്ന വെണ്മുകിൽ

വെള്ളിച്ചാമരം വീശുന്നു

ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു

സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

കുങ്കുമം പൂക്കും കുന്നിൻ മേലൊരു

കുഞ്ഞിളം കിളി പാടുന്നു

അമ്പലം ചുറ്റിയെത്തും പ്രാവുകൾ

ആര്യപൊൻ പാടം കൊയ്യുന്നു

വെള്ളിയാഴ്ച പുലർച്ചെയോ

പുള്ളോർ പൂങ്കുടം കൊട്ടുന്നു

നാഴിയിൽ മുളനാഴിയിൽ

ഗ്രാമം നൻമ മാത്രമളക്കുന്നു

നൻമ മാത്രമളക്കുന്നു

ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു

സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

തെങ്ങിളം നീരാം പൊൻനീളെ

നിന്നിൽ മുങ്ങിതോർത്തും പുലരികൾ

വാർമണൽ പീലി കൂന്തളിൽ

നീല ശംഖുപുഷ്പങ്ങൾ ചൂടുന്നോർ

കുംഭമാസനിലാവിന്റെ കുമ്പിൾ പോലെ തുളമ്പുന്നു

തങ്കനൂപുരം ചാർത്തുന്നോർ

മണി തിങ്കൾ നോയമ്പ് നോൽക്കുന്നു

തിങ്കൾ നോയമ്പ് നോൽക്കുന്നു

ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു

സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

മഞ്ഞളാടുന്ന പൊൻ വെയിൽ

മഞ്ഞു കോടിയുടുക്കുന്നു

വിണ്ണിൽ മേയുന്ന വെണ്മുകിൽ

വെള്ളിച്ചാമരം വീശുന്നു

ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു

സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു..

المزيد من KS Chitra/Yesudas

عرض الجميعlogo

قد يعجبك