Ibru
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർവാർത്ത്നില്ക്കയാണ് നീല മേഘം
കോന്തലക്കൽ നീ എനിക്കായ്കെട്ടിയ നെല്ലിക്ക
കണ്ടു ചൂരൽ വീശിയില്ലേ നമ്മുടെ മൊല്ലാക്കാ
പാഠപുസ്തകത്തിൽ മയിൽപീലി വെച്ചുകൊണ്ട്
പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പു കൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊളാ കഥകളെ നീ അപ്പടി മറന്ന്...
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർവാർത്ത് നില്ക്കയാണ്നീല മേഘം