logo

Akalukayo

logo
الكلمات
മറയുകയോ മായുകയോ നീ

എന്നുള്ളിൽ മഴ പോലെ

മഴവില്ലിൻ നിറമായെന്നും എന്നുള്ളിൽ നിൻ ചിരികൾ

ഇതളുകളായ് പൊഴിയുകയോ എൻ

ആത്മാവിൻ വേനൽപ്പൂക്കൾ

കനിവേകും കാറ്റായ് എത്തും

എന്നെന്നും നീ ചാരെ

മഴമേഘം നീയായ് പൊഴിഞ്ഞു

ആത്മാവിലെ സ്വരരാഗമായിതാ

സ്വരരാഗം നോവായ് പിടഞ്ഞു

എന്നുള്ളിലെ തീ നാളമായിതാ

അകലുകയോ അണയുകയോ നീ

മഴയിൽ ചെറു തിരി പോലെ

അനുരാഗ കാറ്റായെത്തും

നീ എന്നും എന്നരികിൽ

അലയുകയോ അലിയുകയോ ഞാൻ

നിന്നിൽ ഒരു പുഴപോലെ

തണുവിൽ ചെറു കനലായെരിയും

എൻ ഉള്ളിൽ നിൻ മോഹം

കടലാഴം തീരം തൊടുന്നു

എൻ ജീവനിൽ നീ എന്ന പോലിതാ

മഴമേഘം നെഞ്ചിൽ പൊഴിഞ്ഞു

ചെറു നോവുമായി ഒരു തേങ്ങലായിതാ