എന്നിരവിൻ നിലാവേ
അലകളിൽ മഞ്ഞെന്തേ
എന്നിരവിൻ നിലാവേ
അലകളിൽ മഞ്ഞെന്തേ
അരുവിയായ് തേടി ഞാൻ വരും
വീണ്ടും അണയുമോ
സൂര്യനായി തെളിഞ്ഞു നിന്നു ജീവനിൽ
ഈണമായി പൊഴിഞ്ഞു നോവിൻ കാതിൽ
ചെറാതുമായി കാത്തു നിന്നു താരകം
ഓർമയായി നിൻ തോണി അകലും വരെ
എന്നുയിരിൻ നാളമേ
മിഴികളിൽ പെയ്തെന്തേ
മഴവിൽ കണ്മഷിയാലെഴുതി കഥകൾ
മറന്നുവോ ആ മൊഴികൾ
അകലെ അകലെ ദൂരെ പോയി നീ
തിരികെ വരുമെന്ന്/ ഓർത്തു ഞാൻ കാത്തിരുന്നു
നിന്റെ മൊഴി ഒരിക്കൽ കൂടെ കേൾക്കാൻ/ ഞാൻ കൊതിക്കുന്നു
നീ വരുമോ
നിന്റെ ആ ചിരി ഒന്ന് കാണാൻ
നിന്റെ ചുണ്ടിൽ ഒന്ന് തൊടാൻ
ഒരായിരം പ്രാവശ്യം വിളിക്കാം
ഒരിക്കൽ കൂടെ കാണാൻ
സൂര്യനായി തെളിഞ്ഞു നിന്നു ജീവനിൽ
ഈണമായി പൊഴിഞ്ഞു നോവിൻ കാതിൽ
ചെറാതുമായി കാത്തു നിന്നു താരകം
ഓർമയായി നിൻ തോണി അകലും വരെ