വെണ്ണിലാവുപോലും
നിനക്കിന്നെരിയും വേനലായി
വര്‍ണ്ണരാജി നീട്ടും
വസന്തം വര്‍ഷശോകമായി
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍
ചില്ലുടഞ്ഞ പടമായി
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍
ചില്ലുടഞ്ഞ പടമായി
ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു
പാവം പൂവല്‍ കിളിയായ് നീ
ആരോ വിരല്‍ മീട്ടി
മനസ്സിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി
മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ