ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ...
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ..
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ..
മച്ചകവാതിലും താനേ തുറന്നൂ....
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായി....
ആവണിപ്പൊന്നൂഞ്ഞാ..ലാടിക്കാം
നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ....
വെറുതേ.. വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ... നട കാത്തു...
െറുതേ.. വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ... നട കാത്തു...
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ
പേരു പതിഞ്ഞില്ലേ....
മന്ദഹാസ പാൽനിലാപ്പുഴയെന്റെ
മാറിലണിഞ്ഞില്ലേ....
വർണ്ണങ്ങൾ.. വനമല്ലിക്കുടിലായി..
ജന്മങ്ങൾ... മലർമണി കുട ചൂടി...
ആവണിപ്പൊന്നൂഞ്ഞാ..ലാടിക്കാം
നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ....
വലം കാൽ പുണരും.. കൊലുസിൻ.. ചിരിയിൽ..
വൈഡൂര്യമായീ... താരങ്ങൾ..
വലം കാൽ പുണരും.. കൊലുസിൻ.. ചിരിയിൽ..
വൈഡൂര്യമായീ താരങ്ങൾ..
നിൻ മനസ്സു വിളക്കു വെച്ചത്
മിന്നലായി വിരിഞ്ഞില്ലേ
പൊൻ കിനാവുകൾ വന്നു നിന്നുടെ
തങ്കമേനി പുണർന്നില്ലേ....
നീയിന്നെൻ സ്വയംവരവധുവല്ലേ...
നീരാടാൻ നമുക്കൊരു കടലില്ലേ...
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
നിന്നെ ഞാൻ.......
ആയില്യം കാവിലെ വെണ്ണിലാവേ....
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നൂ....
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായി....
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം
നിന്നെ ഞാൻ.......
ആയില്യം കാവിലെ വെണ്ണിലാവേ....