menu-iconlogo
huatong
huatong
avatar

Thamarapoovil Vaazhum

M. G. Sreekumarhuatong
michelbrabanthuatong
Liedtext
Aufnahmen
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ

പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ

പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

നിന്റെ തിരുനടയില്‍ നറു

നെയ്ത്തിരി കതിരായ്

ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം

നിന്റെ തിരുനടയില്‍ നറു

നെയ്ത്തിരി കതിരായ്

ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം

സാന്ദ്ര ചന്ദനഗന്ധമായ് നീ

വന്നു ചേര്‍ന്നാലേ

സാന്ദ്ര ചന്ദനഗന്ധമായ് നീ

വന്നു ചേര്‍ന്നാല

എന്നുമീ ശ്രീലകം ധന്യമായീടൂ

ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ

പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ

സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം

നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ

സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം

നിന്റെ മൂകതപസ്സില്‍

നിന്നും നീയുണര്‍ന്നാലേ

നിന്റെ മൂകതപസ്സില്‍

നിന്നും നീയുണര്‍ന്നാലേ

മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ

രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ

പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ

പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ

Mehr von M. G. Sreekumar

Alle sehenlogo

Das könnte dir gefallen