പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടീ..
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ...
മാനത്തോളം മഴവില്ലായ് വളരേണം എൻമണീ
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ വാ
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
ആരും കാണാ മേട്ടിലേ
തിങ്കൾ നെയ്യും കൂട്ടിലേ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേരുമണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറിനിൻ
തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കുതൂകിനിൻ
ചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടീ..
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ വാ