പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
SONG UPLOAD BY...P.S.BAALASUBRAMANIAN
ആരും കാണാ മേട്ടിലേ
തിങ്കൾ നെയ്യും കൂട്ടിലേ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേർമണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി
നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി
നിൻചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ