അടുത്ത വീട്ടിലെ കല്യാണത്തിന്
പന്തലൊരുങ്ങിയ നേരത്ത്
തീ പുകഞ്ഞത് അടുപ്പിലല്ല
എന്റെ നെഞ്ചിലാ..എന്റെ നെഞ്ചിലാ..
അന്നാ പന്തലിൽ മുത്തു കണക്കെ
പെയ്തു വീണത് മഴയല്ല
അന്നവിടത്തിൽ പെയ്തൊഴിഞ്ഞത്
എന്റെ കണ്ണീരാ..എന്റെ കണ്ണീരാ..
അടുത്ത വീട്ടിലെ കല്യാണത്തിന്
പന്തലൊരുങ്ങിയ നേരത്ത്
തീ പുകഞ്ഞത് അടുപ്പിലല്ല
എന്റെ നെഞ്ചിലാ..എന്റെ നെഞ്ചിലാ..
ചമയിച്ചൊരു പന്തലിനുള്ളിൽ
ആളുകൾ വന്നു നിറഞ്ഞപ്പോൾ
എൻ മിഴിയിൽ ചാലിട്ടൊഴുകിയ
കണ്ണീരാരും കണ്ടില്ലാ
ഒപ്പനയും കോൽക്കളിയായിട്ടാരവമേറെ
ഉയർന്നപ്പോൾ
തകരുന്നൊരു എൻ ഹൃദയത്തിൻ
മിടിപ്പന്നാരും കേട്ടില്ലാ
പുതു പട്ടും പൊന്നുമണിഞ്ഞ
പുതു നാരിയെ കണ്ടവരാരും
സ്വപ്നങ്ങൾ പാടെ തകർന്ന
എൻ വെട്ടം കണ്ടതുമില്ലാ
പുതു നാരി പെണ്ണതുപോലും
അന്നതു കണ്ടില്ലാ.
ഒരു വട്ടം നോക്കാൻ പോലും
അവളു തുനിഞ്ഞില്ലാ
അടുത്ത വീട്ടിലെ കല്യാണത്തിന്
പന്തലൊരുങ്ങിയ നേരത്ത്
തീ പുകഞ്ഞത് അടുപ്പിലല്ല
എന്റെ നെഞ്ചിലാ..എന്റെ നെഞ്ചിലാ..
കടലാസിൻ കളിവള്ളങ്ങൾ
വയലിലൊഴുക്കിയ കാലത്തും
കാര്യത്തിൽ എന്റേതാണെന്നന്നു
പറഞ്ഞു നടന്നവളാ
മുൾവേലിക്കരികിൽ നിന്നൊരു
കത്ത് കൊടുത്തൊരു നേരത്തും
ഒന്നാകും നാളിനെയോർത്തന്നേറെ
പറഞ്ഞു ചിരിച്ചവളാ
ഈ ജന്മമെനിക്കാണെന്നും
മരണം വരെ പിരിയില്ലെന്നും
മണിമാരൻ ഞാണാനെന്നും
പിരിഞ്ഞെന്നാൽ മരണം എന്നും
പലവട്ടം സത്യം കൈയ്യിലടിച്ചു പറഞ്ഞവളാ..
പതിവായിട്ടൊത്തിരി നല്ല
കിനാവു ചൊരിഞ്ഞവളാ...
അടുത്ത വീട്ടിലെ കല്യാണത്തിന്
പന്തലൊരുങ്ങിയ നേരത്ത്
തീ പുകഞ്ഞത് അടുപ്പിലല്ല
എന്റെ നെഞ്ചിലാ..എന്റെ നെഞ്ചിലാ..
അന്നാ പന്തലിൽ മുത്തു കണക്കെ
പെയ്തു വീണത് മഴയല്ല
അന്നവിടത്തിൽ പെയ്തൊഴിഞ്ഞത്
എന്റെ കണ്ണീരാ..എന്റെ കണ്ണീരാ..
അടുത്ത വീട്ടിലെ കല്യാണത്തിന്
പന്തലൊരുങ്ങിയ നേരത്ത്
തീ പുകഞ്ഞത് അടുപ്പിലല്ല
എന്റെ നെഞ്ചിലാ..എന്റെ നെഞ്ചിലാ..