ഇഷ്ടമോതീടുവാൻ പെണ്ണെ മടിയെന്തിനാ
ഖൽബ് തന്നീടുവാൻ നാണം ഇനിയെന്തിനാ
മഹറായ് ഞാൻ വന്നിടാം നീ എന്റെതാകുമോ
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ
നാണം നീ മാറ്റിടുമോ....
എന്റെ പെണ്ണായ് നീ വന്നീടുമോ....
എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്
മധുവൂറും പൂവാകുമോ...
എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ..
എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ..
എന്റെ മണവാട്ടി പെണ്ണാണ് നീ
എന്റെ മണവാട്ടി പെണ്ണാണ് നീ..
എന്റെ വേഴാമ്പൽ കിളിയാണ് നീ..
എന്റെ പൊന്നാമ്പൽ പൂവാണ് നീ…
എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ