ഒരവസരം വന്നാൽ എന്നിലെ
സ്നേഹം കാണിക്കാം
എന്നുള്ളിലെ സ്നേഹങ്ങൾ മുഴുവൻ
നിന്നെ അറിയിക്കാം
കീറി മുറിച്ച് നെഞ്ച് പിളർത്തി
കാണണമോ എൻ സ്നേഹം?
അലറി വിളിച്ച് നാലാൾ കേൾക്കേ
പറയണമോ എൻ സ്നേഹം?
എൻ ദേഹം മുഴുവൻ പൊള്ളിച്ചെഴുതി
അറിയിക്കണമോ ഞാൻ?
ഒരവസരം വന്നാൽ എന്നിലെ
സ്നേഹം കാണിക്കാം....
ഈ സ്നേഹം കണ്ടില്ലെങ്കിൽ
എൻ മോഹം താനേ തകരും
ഈ ഹൃദയം അറിയില്ലെങ്കിൽ
എന്നുള്ളം പാടേ തകരും
എതിരൊന്നും പറയാതേ
എന്നരികിൽ നീ വരുമോ?
ചിരി തൂകും മൊഞ്ചാലെൻ
വിരിമാറിൽ ചാഞ്ഞിടുമോ?
പറയാൻ വാക്കുകളില്ല
നിന്നെ പിരിയാൻ കഴിയുകയില്ല
പറയാൻ വാക്കുകളില്ല
നിന്നെ പിരിയാൻ കഴിയുകയില്ല
നീ വന്നില്ലേലെന്നിലെ സ്നേഹം
ചിതലായ് തീർന്നിടും....
ഒരവസരം വന്നാൽ എന്നിലെ
സ്നേഹം കാണിക്കാം....