️ fpk ️
freestyles
എന്റെ എല്ലാമെല്ലാമല്ലേ എന്റെ
ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
️ ️ ️INTERLUDE ️ ️ ️
എന്റെ എല്ലാമെല്ലാമല്ലേ എന്റെ
ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
കിലുങ്ങാ കിങ്ങിണിച്ചെപ്പേ
ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്
ഹോയ് ഹോയ് ഹോയ്
മിനുങ്ങാൻ എന്താണെന്താണ് എന്താണ്
മയങ്ങാൻ എന്താണെന്താണ് എന്താണ്
എന്റെ എല്ലാമെല്ലാമല്ലേ എന്റെ
ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
️ ️ ️INTERLUDE ️ ️ ️
മിന്നാമിന്നും തുലാമിന്നൽ
മിന്നാരം ഞാൻ കോർക്കാം
വിയർത്തിരിക്കുമ്പൊ വീശിത്തണുക്കാൻ
മേഘവിശറിയുണ്ടാക്കാം
മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം
മുല്ലനിലാവത്ത് മിന്നുമരുവിയാൽ
മുത്തരഞ്ഞാണം തീർക്കാം
നിന്നോട് മിണ്ടില്ല ഞാൻ
നിന്നോട് കൂട്ടില്ല ഞാൻ
നിന്നോട് മിണ്ടില്ല ഞാൻ
നിന്നോട് കൂട്ടില്ല ഞാൻ
കരളിലെ കള്ളൻ നീയല്ലേ
പിണങ്ങാൻ എന്താണെന്താണ് എന്താണ്
മയങ്ങാൻ എന്താണെന്താണ് എന്താണ്
എന്റെ എല്ലാമെല്ലാമല്ലേ എന്റെ
ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
️ ️ ️INTERLUDE ️ ️ ️
ഇല്ലാവെയിൽ ചില്ലാടയാൽ പൊൻമാറിടം മൂടാം
മുത്തണി മെയ്യിലെ മുന്തിരിച്ചെപ്പിലെ
വെറ്റിലച്ചെല്ലം തേടാം
️ ️ ️INTERLUDE ️ ️ ️
കാണാക്കോണിൽ കത്താൻ നിൽക്കും
കാർത്തികത്താരം വാരാം
കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ
കല്ലുപതിക്കാൻ പോരാം
നിൻ തൂവൽ തൊട്ടില്ല ഞാൻ
നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ
നിൻ തൂവൽ തൊട്ടില്ല ഞാൻ
നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ
കനവിലെ കള്ളൻ ഞാനല്ലേ
പിണങ്ങാൻ എന്താണെന്താണ് എന്താണ്
മയങ്ങാൻ എന്താണെന്താണ് എന്താണ്
എന്റെ എല്ലാമെല്ലാമല്ലേ
എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
കിലുങ്ങാ കിങ്ങിണിച്ചെപ്പേ
ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാൻ എന്താണെന്താണ് എന്താണ്
മയങ്ങാൻ എന്താണെന്താണ് എന്താണ്
Thank You
freestyles
️ fpk ️