menu-iconlogo
logo

Mayamanjalil

logo
Lyrics
മായാമഞ്ചലില് ഇതു വഴിയെ പോകും തിങ്കളേ

കാണാതംബുരു തഴുകുമൊരു തൂവല് തെന്നലേ

ആരും പാടാത്ത പല്ലവി

കാതില് വീഴുമീ വേളയില്

കിനാവ് പോല് വരൂ വരൂ

മായാമഞ്ചലില് ഇതു വഴിയെ പോകും തിങ്കളേ

എഴുതിരി വിളക്കിന്റെ മുന്പില്

ചിരി തൂകി മലര്ത്താലം കൊണ്ടു വന്നതാര്

എഴുതിരി വിളക്കിന്റെ മുന്പില്

ചിരി തൂകി മലര്ത്താലം കൊണ്ടു വന്നതാര്

കനകമഞ്ചാടി പോലെ

ആ ആ…..

കനകമഞ്ചാടി പോലെ

അഴകു തൂകുമീ നേരം

എതോരോര്മ്മയില് നിന്നു നീ

ആരെ തേടുന്നു ഗോപികേ

കിനാവിലെ മനോഹരേ

മായാമഞ്ചലില് ഇതു വഴിയെ പോകും തിങ്കളേ

ആ ആ…..

ആ ആ…..

പൂനിലാവു പെയ്യുമീറന് രാവില്

കതിരാമ്പല് കുളിര്പ്പൊയ്ക നീന്തി വന്നതാര്

പൂനിലാവു പെയ്യുമീറന് രാവില്

കതിരാമ്പല് കുളിര്പ്പൊയ്ക നീന്തി വന്നതാര്

പവിഴമന്താരമാല

പ്രകൃതി നല്കുമീ നേരം

പവിഴമന്താരമാല

പ്രകൃതി നല്കുമീ നേരം

മോഹകുങ്കുമം പൂശി നീ

ആരെ തേടുന്നു ഗോപികേ

കിനാവിലെ സുമംഗലെ

മായാമഞ്ചലില് ഇതു വഴിയെ പോകും തിങ്കളേ

കാണാതംബുരു തഴുകുമൊരു തൂവല് തെന്നലേ

ആരും പാടാത്ത പല്ലവി

കാതില് വീഴുമീ വേളയില്

കിനാവ് പോല് വരൂ വരൂ

മായാമഞ്ചലില് ഇതു വഴിയെ പോകും തിങ്കളേ