സ്വപ്നലേഖേ....
ആ ആ ..ഓ..
സ്വപ്നലേഖേ
ആ ആ ..ഓ....
ഓ...ഓ..ഓ...ഓ..
സ്വപ്നലേഖേ നിന്റെ
സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു
എന്റെ മംഗലശീതള
മാലചാര്‍ത്താന്‍ ഭവാന്‍
മത്സരക്കളരിയില്‍ ജയിച്ചുവന്നു
സ്വപ്നലേഖേ നിന്റെ
സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു
എന്റെ മംഗലശീതള
മാലചാര്‍ത്താന്‍ ഭവാന്‍
മത്സരക്കളരിയില്‍ ജയിച്ചുവന്നു
ഇന്നെന്റെ ചിത്രഹര്‍മ്മ്യ
പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ
അങ്ങുവന്നിന്ദ്രചാപം കുലച്ചൂ
ഇന്നെന്റെ ചിത്രഹര്‍മ്മ്യ
പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ
അങ്ങുവന്നിന്ദ്രചാപം കുലച്ചൂ
ആവില്ലിന്‍ സ്വര്‍ണ്ണഞാണില്‍
തൊടുക്കാന്‍ നീനിന്റെ
പൂവമ്പുതരുമോ ഭൂമിപുത്രീ?
ആര്യപുത്രാ വരൂ.. എന്റെ
അര്‍ഘ്യപാദ്യാദികള്‍ സ്വീകരിക്കൂ...
ഓ...ഓ......
ഓ..ഓ .ഓ......
ഓ...ഓ......
ഓ..ഓ .ഓ......
ഓ...ഓ......ഓ...ഓ......ഓ...ഓ......
സ്വപ്നലേഖേ നിന്റെ
സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു
എന്റെ മംഗലശീതള
മാലചാര്‍ത്താന്‍ ഭവാന്‍
മത്സരക്കളരിയില്‍ ജയിച്ചുവന്നു
മേലാകെപൂത്തുപൂത്തു
ഞാന്‍ തന്നെയൊരു വന
മാലയായ് മാറിയാലോ
താമരമാലയായ് മാറിയാലോ?
ആമാല മാറിലിട്ടു നടക്കും ഞാനെന്റെ
രോമാഞ്ചമാകും രാജപുത്രീ
ആര്യപുത്രാ വരൂ .... എന്റെ
അന്ത:പുരം ഭാവാനലങ്കരിക്കൂ
ഓ...ഓ......
ഓ..ഓ .ഓ......
ഓ...ഓ......
ഓ.. ഓ .ഓ......
ഓ...ഓ......ഓ...ഓ......ഓ...ഓ..
സ്വപ്നലേഖേ നിന്റെ
സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു
എന്റെ മംഗലശീതള
മാലചാര്‍ത്താന്‍ ഭവാന്‍
മത്സരക്കളരിയില്‍ ജയിച്ചുവന്നു
സ്വപ്നലേഖേ...