മന്ദസമീരനിൽ
ഒഴുകിയൊഴുകിയെത്തും
ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും
ഇന്ദുഗോപം നീ..
മന്ദസമീരനിൽ
ഒഴുകിയൊഴുകിയെത്തും
ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും
ഇന്ദുഗോപം നീ..
ജനുവരി കുളിർ ചന്ദ്രികമുകരും
ജലതരംഗം നീ..
ശിലകൾതാനേ ശില്പമാകും
സൌകുമാര്യം നീ..
ജനുവരി കുളിർ ചന്ദ്രികമുകരും
ജലതരംഗം നീ..
ശിലകൾതാനേ ശില്പമാകും
സൌകുമാര്യം നീ..
സ്വപ്ന സൌകുമാര്യം നീ..
നിറയും എന്നിൽ നിറയും
നിന്റെ നീഹാരാർദ്രമാം അംഗരാഗം..
അംഗരാഗം....
മന്ദസമീരനിൽ
ഒഴുകിയൊഴുകിയെത്തും
ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും
ഇന്ദുഗോപം നീ..
മദന നർത്തന ശാലയിലുണരും
മൃദു മൃദംഗം നീ..
പ്രണയഭൃംഗം ചുണ്ടിൽമുത്തും
പാനപാത്രം നീ...
മദന നർത്തന ശാലയിലുണരും
മൃദു മൃദംഗം നീ..
പ്രണയഭൃംഗം ചുണ്ടിൽമുത്തും
പാനപാത്രം നീ...
പുഷ്പപാനപാത്രം നീ....
അലിയും..എന്നിൽ അലിയും..
നിന്റെ അന്യാധീനമാം
അഭിനിവേശം...അഭിനിവേശം....
മന്ദസമീരനിൽ...
ഒഴുകിയൊഴുകിയെത്തും
ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും
ഇന്ദുഗോപം നീ.