സുധീർജീസ് മെലഡീസ് അവതരിപ്പിക്കുന്നു...
ഗാനം : സന്ധ്യ മയങ്ങും നേരം...
SONG : SANDHYA MAYANGUM NERAM...
പല്ലവി
സന്ധ്യ മയങ്ങും നേ...രം...
ഗ്രാമ...ചന്ത പിരീ...യുന്ന നേ...രം...
ബന്ധുരേ...രാ...ഗ ബന്ധുരേ...
നീ...എ...ന്തിനീ...വഴി വന്നൂ...?
എനിക്കെ...ന്തു നൽകാൻ വന്നൂ.....?
ഓ.....ഓ........
സന്ധ്യ മയങ്ങും നേ...രം....
MOVIE : മയിലാടും കുന്ന് (1972)
LYRICS : വയലാർ രാമ വർമ്മ
MUSIC : G. ദേവ രാജൻ
RAAGAM : ഹരി കാംബോജി
THAALAM : ആദി താളം
SINGER : യേശുദാസ്
അനു പല്ലവി
കാട്ടു താറാ...വുകൾ...
ഇണകളെ തിരയും...
കാ...യലിനരികിലൂ...ടേ.....
കടത്തു് തോണികളിൽ........
ആളെ കയ...റ്റും......
കല്ലൊതുക്കുകളിലൂ...ടേ.......
തനിച്ചു് വരും...താരുണ്ണ്യമേ......
എനിക്കുള്ള....
പ്രതിഫലമാ...ണോ......?
നിൻ്റെ നാണം.......
നിൻ്റെ നാണം........
സന്ധ്യ മയങ്ങും നേ...രം........
ചരണം
കാക്ക ചേക്കേ...റും...
കിളി മരത്തണലിൽ...
കാ...തര മിഴികളോ...ടേ.....
മനസ്സിന്നുള്ളിൽ...
ഒളിച്ചു പിടി...ക്കും...
സ്വപ്ന രത്ന ഖനിയോ...ടേ.....
ഒരുങ്ങി വരും സൗന്ദര്യമേ...
എനിക്കുള്ള......
മറുപടിയാ...ണോ....?
നിൻ്റെ മൗനം.......?
നിൻ്റെ മൗനം.......?
സന്ധ്യ മയങ്ങും നേ...രം...
ഗ്രാമ...ചന്ത പിരീ...യുന്ന നേരം...
ബന്ധുരേ...രാ...ഗ ബന്ധുരേ...
നീ...എ...ന്തിനീ...വഴി വന്നൂ.......?
എനിക്കെ...ന്തു നൽകാ...ൻ വന്നൂ.....?
ഓ.....ഓ........
സന്ധ്യ മയങ്ങും നേ...രം.........