ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിൻ മനസ്സല്ലോ
ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിൻ മനസ്സല്ലോ
നേരാവുമോ സ്വപ്നം മയിലാകുമോ
പീലിപ്പൂ ചൂടാനാളുണ്ടോ
തനിച്ചെന്റെ മൺചെരാതിൽ
പൊൻ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വെച്ചതല്ലേ
ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴി നാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ..
ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്